kerala

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: കേരളം അടക്കം 60 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

By webdesk14

February 15, 2023

കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമേഷ മുബീന്‍, മംഗലാപുരം സ്‌ഫോടനത്തില്‍ പ്രവര്‍ത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് കോയമ്പത്തൂര്‍ ഉക്കട കോട്ടമാട് ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.