തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനത്തിന് കോളിഫോം ബാക്ടീരിയ പ്രധാന കാരണമാകുന്നതിനായി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അമീബയുടെ പ്രധാന ഭക്ഷണമാണ് കോളിഫോം ബാക്ടീരിയ, അതിനാല്‍ കോളിഫോം കൂടുതലുള്ള ജലാശയങ്ങളില്‍ അമീബയുടെ വളര്‍ച്ചയും കൂടുതലായിരിക്കും. നിലവില്‍ രോഗം സ്ഥിരീകരിച്ചിടങ്ങളിലെല്ലാം കോളിഫോം ബോകടീരിയയുടെ സാന്നിധ്യം പരിശോധനയില്‍ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത് ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്ന് എന്നതാണ്. ജലാശയങ്ങളിലെ മലിനീകരണം കുറയുക്കുക, കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, ശുചിത്വം പാലിക്കുക എന്നിവയും നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് 54 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത്. ഇതില്‍ 8 പേര്‍ മരിച്ചു. പരിസ്ഥിതി മലിനീകരണവും, ശുദ്ധജലക്കുറവും രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാതണങ്ങളായി ആരോഗ്യവിഭാഗം വിലയിരുത്തുന്നു.