kerala

ഓട്ടമത്സരത്തിനിടെ സ്കൂളിൽ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

By webdesk13

August 08, 2024

സ്കൂളിൽ ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി ലാൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റൽ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമ്മ: നീതു ലാൽ. സഹോദരങ്ങൾ: നോയൽ സി ലാൽ, ഏയ്ഞ്ചൽ സി ലാൽ.