kerala

സ്ഥലം മാറ്റം; പ്രതിഷേധവുമായി എറണാകുളം ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

By webdesk14

March 09, 2023

സ്ഥലംമാറ്റ ഉത്തരവ് വന്നതിനു പിന്നാലെ എറണാകുളം കലക്ടര്‍ രേണുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഏഴ് ദിവസമായി ബ്രഹ്മപുരത്തെ തീയും പുകയും കൊച്ചിയില്‍ പടരുമ്പോള്‍ രേണു രാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ കലക്ടറെ സ്ഥലംമാറ്റിയതില്‍ കലക്ടറേറ്റില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് രേണുരാജിന്റെ പോസ്റ്റ് എത്തിയത്. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.