india

യുപി യില്‍ കള്ളനെ പിടികൂടാന്‍ ടോയിലെറ്റില്‍ ക്യാമറ വെച്ച് കോളജ് അധിക്യതര്‍

By webdesk11

March 21, 2023

ഉത്തര്‍പ്രദേശില്‍ കോളേജില്‍ ശൗചാലയത്തിനുള്ളില്‍ സിസിടിവി സ്ഥാപിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലക്‌നൗ ആസാംഘറിലെ ഡിഎവി പിജി കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കോളേജ് പരിസരത്തുനിന്ന് ടാപ്പുകള്‍ കാണാതാകുന്നത് പതിവായതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.