Culture

മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു

By chandrika

July 28, 2018

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്.

300 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 34 പേര്‍ ബസിലുണ്ടായിരുന്നതായാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.