kerala

കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്

By webdesk17

June 03, 2025

വണ്ടിപെരിയാര്‍: കുമളി 66 ആം മൈലിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

ഇന്ന് ഉച്ച കഴിഞ്ഞ് 3:00 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. തമിഴ് നാട് തേനില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ 66 ആം മൈലിന് സമീപം എത്തിയപ്പോള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഈ സമയം നിയന്ത്രണം വിട്ട കാര്‍ വണ്ടിപ്പെരിയാറില്‍ നിന്നും കുമളിലേക്ക് വരികയായിരുന്ന ഓള്‍ട്ടോ 800 കാറില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയും തുടര്‍ന്ന് പുറകെ വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ വണ്ടിപെരിയാര്‍ എച്ച് പി സി സ്വദേശികളായ മുസ്‌ലിം യൂത്ത് ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കിം കെ.എസ് (38), സെഫിന (30), ഇവരുടെ ഒരു വയസ്സുള്ള കുട്ടി, സബീര്‍ (27 ) എന്നിവരായിരുന്നു തലകീഴായി മറിഞ്ഞ കാറില്‍ ഉണ്ടായിരുന്നത്. കൂടാതെ വാളാര്‍ഡി ശാന്തിനഗര്‍ സ്വദേശി ലക്ഷ്മി കുട്ടി (75) എന്നിവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കുമളി പോലീസ് സ്ഥലത്തെ മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.