News
ടൂറിസ്റ്റ് ബസുകൾക്ക് കളർ അനുവദിക്കും; സിനിമാ താരങ്ങളുടെ കട്ടൗട്ടുകൾക്ക് വിലക്ക്, കളർ ഇല്ലാത്തതിനാൽ ഓട്ടം കുറയുന്നെന്ന് ബസ് ഉടമകൾ
മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ വിവിധ നിറങ്ങളിലുള്ളതിനാൽ കേരളത്തിലെ ടൂർ സർവീസുകൾ അവർക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല, മറ്റു നിറങ്ങളും അനുവദിക്കാമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ശുപാർശയായി. എന്നാൽ ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നുമാണ് തീരുമാനം.
2022ൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം മാത്രമാകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഈ തീരുമാനം സർവീസിനെ ബാധിക്കുന്നുവെന്ന് ബസ് ഉടമകൾ യോഗത്തിൽ പരാതിപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ വിവിധ നിറങ്ങളിലുള്ളതിനാൽ കേരളത്തിലെ ടൂർ സർവീസുകൾ അവർക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ ‘റെന്റ് എ ബൈക്ക്’ സേവനം ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും യോഗത്തിൽ അറിയിച്ചു. ഈ മേഖലയിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകാൻ തീരുമാനിച്ചു.
വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിന് റിപ്പോർട്ട് ചെയ്യാനാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം.
News
‘മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ അംഗീകരിക്കില്ല’
മുജ്തബ ഖാംനഈയെ ലക്ഷ്യം വെക്കുന്നതിനെതിരെ ചൈന
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ നിയമിതനായതിന് പിന്നാലെ, ഇറാനെതിരെയുള്ള വിദേശ ഇടപെടലുകളെയും ഭീഷണികളെയും ശക്തമായി എതിര്‍ത്ത് ചൈന. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക സമഗ്രതയും എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വ്യക്തമാക്കി.
മുജ്തബ ഖാംനഈയുടെ സ്ഥാനാരോഹണം ഇറാന്റെ ആഭ്യന്തര വിഷയമാണെന്നും അത് അവരുടെ ഭരണഘടനാപരമായ പ്രക്രിയയിലൂടെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മുജ്തബ ഖാംനഈയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കത്തെയും ചൈന എതിര്‍ക്കുമെന്ന് വക്താവ് വ്യക്തമാക്കി.
പുതിയ നേതാവിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം അധികകാലം വാഴില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ പുതിയ നേതാക്കളെ ലക്ഷ്യം വെക്കുമെന്ന് ഇസ്രാഈലും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
News
‘ഇത് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം; ഇറാനികള്‍ അവരുടെ മണ്ണ് സംരക്ഷിക്കാന്‍ പൂര്‍ണമായും തയ്യാറാണ്’
യുഎസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്
തെഹ്റാന്: ഇറാന്റെ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകള്‍ കൈക്കലാക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയുമാണ് യുഎസിന്റെ ലക്ഷ്യമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മൈല്‍ ബഖായി. ഇത് ഇറാന് ആഗ്രഹിച്ചു തുടങ്ങിയ യുദ്ധമല്ലെന്നും മറിച്ച് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് നയതന്ത്ര ചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ യുഎസ് യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇസ്മൈല്‍ ബഖായി പറഞ്ഞു. പരമാധികാരം ലംഘിക്കാനും മാനവികതയെ ദുര്‍ബലപ്പെടുത്താനുമാണ് യുഎസിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ട്രംപിന്റെ താല്‍പ്പര്യത്തെ അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ ഇതുവരെ 1,255 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ സഹ മന്ത്രി അലി ജഫാരിയന് അറിയിച്ചു. ഇതില്‍ 200 ഓളം സ്ത്രീകളും എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 88 വയസുകാരന് വരെയുള്ള സാധാരണക്കാരും ഉള്‍പ്പെടുന്നു. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 12,000 കടന്നു.
News
ലെബനനില്‍ ഇസ്രാഈല്‍ ആക്രമണം: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 83 കുട്ടികള്‍
നടുക്കുന്ന കണക്കുകളുമായി യുണിസെഫ്
ബെയ്റൂട്ട്: ലെബനനില്‍ തുടരുന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യുണിസെഫ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം ലെബനനില്‍ 83 കുട്ടികള്‍ കൊല്ലപ്പെട്ടതായും 254 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികള്‍ വീതം കൊല്ലപ്പെടുകയും ഏകദേശം 36 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ 28 മാസത്തിനിടെ (ഏകദേശം രണ്ടര വര്‍ഷം) ലെബനനില്‍ ആകെ 329 കുട്ടികള്‍ യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 1,632 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏഴ് ലക്ഷത്തോളം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നതായും ഇതില്‍ രണ്ട് ലക്ഷത്തോളം പേര് കുട്ടികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
-
News2 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala2 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
india2 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News2 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
News2 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News2 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories2 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
india2 days ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

