Connect with us

News

വിമാനയാത്രക്കാർക്ക് ആശ്വാസം; അധിക ചാർജില്ലാതെ നാട്ടിലേക്ക് തിരികെ വരാൻ പദ്ധതി പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ടിക്കറ്റ് മാറ്റുന്നതിനായി റീബുക്കിങ് ഫീസോ ടിക്കറ്റ് നിരക്കിലെ വ്യത്യാസമോ ഈടാക്കില്ല.

Published

on

അബുദാബി/ദുബായ്/ഷാർജ: യുദ്ധ സാഹചര്യത്തെ തുടർന്ന് റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമായി അധിക ചാർജ് നൽകാതെ നാട്ടിലേക്കു മടങ്ങാൻ കഴിയുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നുമെങ്കിലും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും ടിക്കറ്റ് മാറ്റാനുള്ള സൗകര്യമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

ടിക്കറ്റ് മാറ്റുന്നതിനായി റീബുക്കിങ് ഫീസോ ടിക്കറ്റ് നിരക്കിലെ വ്യത്യാസമോ ഈടാക്കില്ല. മുൻപ് ബുക്ക് ചെയ്ത സെക്ടറുകൾക്ക് പകരം യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് യാത്ര മാറ്റാൻ യാത്രക്കാർക്ക് അവസരമുണ്ട്.

ഉദാഹരണത്തിന്, ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾക്ക് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് അധിക ചെലവില്ലാതെ യാത്ര മാറ്റിയെടുക്കാം. ഇതുപോലെ മറ്റു സെക്ടറുകളിലേക്കും ടിക്കറ്റ് മാറ്റാൻ സൗകര്യമുണ്ടാകും.

യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുമെന്നും അധികൃതർ അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 28നും മാർച്ച് 8നും ഇടയിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുക. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ വാട്സാപ് ചാറ്റ്ബോട്ട് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ സൗജന്യമായി മാറ്റിയെടുക്കാം.

കൂടാതെ കൊച്ചി, ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും ഒമാനിലെ മസ്കത്തിൽ നിന്നുമുള്ള പ്രത്യേക വിമാന സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം എയർ ഇന്ത്യ എക്സ്പ്രസ് 43 വിമാന സർവീസുകൾ നടത്തിയതായി അധികൃതർ അറിയിച്ചു.

അതേസമയം മനാമ, ദമാം, ദോഹ, കുവൈത്ത്, റിയാദ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള ചില വിമാനങ്ങൾ 13 വരെ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സിഗരറ്റ് നൽകാൻ വൈകിയെന്ന് ആരോപണം; കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു

മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Published

on

By

കൊച്ചി:സിഗരറ്റ് നൽകാൻ വൈകിയെന്നാരോപിച്ച് കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു. വൈറ്റിലയിലെ ഒരു കടയിലാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.

ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ ആ സമയത്ത് ജ്യൂസ് തയ്യാറാക്കുകയായിരുന്നുവെന്ന് പറയുന്നു. അത് കഴിഞ്ഞ് സിഗരറ്റ് നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സംഘം കാത്തുനിൽക്കാൻ തയ്യാറായില്ല.

തുടർന്ന് കടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് അസഭ്യം പറയാൻ തുടങ്ങിയ സംഘത്തോട് ജീവനക്കാരൻ ചോദ്യം ചെയ്തതോടെ അവർ പ്രകോപിതരായി. പിന്നാലെ മൂന്നുപേരും ചേർന്ന് ജീവനക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.

Continue Reading

News

സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ഗുരുതരം; അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാൽ

നാട്ടിക നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.

Published

on

By

ന്യൂഡൽഹി: സി.സി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെങ്കിൽ അതീവ ഗുരുതരമാണെന്നും വിഷയത്തെക്കുറിച്ച് സമഗ്രമായി പരിശോധിക്കണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹം തള്ളിയില്ലെന്നും ദേശീയ തലത്തിൽ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

നാട്ടിക നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സിപിഐ സ്ഥാനാർഥിയായ ഗീതാ ഗോപിയുടെ വിജയം സംശയകരമാണെന്ന ആരോപണമാണ് സി.സി മുകുന്ദൻ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പണത്തിന്റെ സ്വാധീനം ഉണ്ടെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിയുടെ അകത്തളങ്ങളിൽ തന്നെ ചില കാര്യങ്ങൾ ശരിയായി നടക്കുന്നതല്ലെന്ന ആശങ്കയും മുകുന്ദൻ പ്രകടിപ്പിച്ചു.

ഇതിനൊപ്പം നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും മകൻ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും മുകുന്ദൻ സൂചന നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നത്.

മുകുന്ദന്റെ ആരോപണങ്ങൾ സത്യമാണെങ്കിൽ അതിനെ ഗൗരവമായി പരിശോധിക്കണമെന്ന നിലപാടാണ് കെ.സി വേണുഗോപാൽ ആവർത്തിച്ചത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രീയ വൃത്തങ്ങൾ കാത്തിരിക്കുകയാണ്.

Continue Reading

main stories

ഇറാന്‍ ആക്രമണം; റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Published

on

By

റിയാദ്: ഇറാന്‍ ആക്രമണത്തില്‍ റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച ഖര്‍ജില്‍ നടന്ന മിസൈലാക്രമണത്തില്‍ പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്‍ നിര്‍ദേശം യുഎസ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം.

Continue Reading

Trending