india

‘കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത്’: സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി

By webdesk17

March 18, 2025

കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും അവര്‍ രാജ്യസഭയില്‍ ആഞ്ഞടിച്ചു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സിപിഎം അംഗം മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിക്കുകയായിരുന്നു.

ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നെന്നും കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്നും ധനമന്ത്രി വിമര്‍ശിച്ചു.