kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

By webdesk18

August 04, 2025

കൊച്ചി കളമശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (41) ആണ് മരിച്ചത്. ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

രണ്ടാഴ്ച മുന്‍പും പ്രദേശത്ത് അപകടമുണ്ടായിരുന്നു. ഇന്‍സ്റ്റാമാര്‍ട്ടിന്റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു ജീവനക്കാരന്‍. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.