കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗിക അതിക്രമ കേസില്‍ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍. പരാതിക്കാരി ഈ നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയ്ക്ക് മെയില്‍ മുഖേന നല്‍കിയ പരാതിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. പോലീസ് പ്രതികരണത്തില്‍, തങ്ങള്‍ക്കു മുന്നില്‍ മെയില്‍ ഐഡിയില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്, അതുകൊണ്ടു മാത്രം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചത്.
നോട്ടീസ് ചട്ടാനുസൃതമായി അയച്ചതാണ്, മൊഴിയെടുക്കാതെ അന്വേഷണം തുടരാന്‍ കഴിയില്ലന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍, ജില്ലാകോടതി വേടന്‍ ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടന്നുവെന്നാണ് പരാതി. എന്നാല്‍, പോലീസിന്റെ ചോദ്യംചെയ്യലില്‍ വേടന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.