Celebrity

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

By webdesk14

October 05, 2023

പീഡനക്കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് ചന്തേര പൊലീസാണ് ഷിയാസിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു.