kerala

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചതായി പരാതി

By webdesk18

February 23, 2025

തിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചതായി യുവധിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നീതുവാണ് ഭര്‍ത്താവ് അജിത് റോബിനെതിരെ മുന്‍സിപ്പാലിറ്റി ചെയര്‍മാന് പരാതി നല്‍കിയത്. 2008ല്‍ നീതുവിന്റയും അജിത്തിന്റെയും വിവാഹം നടന്നിരുന്നു പിന്നാലെ 25 സെന്റ് സ്ഥലവും 20 ലക്ഷം രൂപയും ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതായാണ് യുവധി പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലാണ്. അജിത്തിനായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം അജിത്ത് സര്‍ക്കാര്‍ ജോലിയില്‍ കയറിയത് കൈക്കൂലി കൊടുത്താണെന്നും നീതു ആരോപിച്ചു. പൊന്നാനി സൗത്ത് മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരനാണ് അജിത്ത്.