kerala

17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചതായി പരാതി

By webdesk17

September 11, 2025

കാസര്‍കോട്: 17കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പ്രതികള്‍. പത്താം വയസ്സില്‍ തന്നെ അച്ഛന്‍ ആദ്യമായി പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. തുടര്‍ച്ചയായ പീഡനവിവരങ്ങള്‍ കൗണ്‍സിലിങ്ങിനിടെയാണ് വെളിപ്പെടുത്തിയത്.

രണ്ടുമാസം മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച നാട്ടുകാരന്‍ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.