kerala

എഐജി അശ്ലീല സന്ദേശം അയച്ചെന്ന പരാതി; വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

By webdesk17

September 11, 2025

എഐജി വി.ജി വിനോദ് കുമാര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ് കുമാര്‍ അയച്ച സന്ദേശങ്ങള്‍ ദുരുദ്ദേശപരമായിരുന്നുവെന്നാണ് പരാതിക്കാരുടെ മൊഴി. വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറിയിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെ പരാതിക്കാര്‍ പൊലീസ് ആസ്ഥാനത്തെത്തി മൊഴി നല്‍കുകയായിരുന്നു. വിനോദ് കുമാറിന്റെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഗുഡ്മോര്‍ണിംഗ്, ഗുഡ്നൈറ്റ് സന്ദേശങ്ങള്‍ മാത്രമാണ് താന്‍ അയച്ചതെന്നും ബ്രോഡ്കാസ്റ്റ് മെസേജ് ആയിരുന്നുവെന്നുമായിരുന്നു വിനോദ് കുമാര്‍ പറഞ്ഞത്. എസിപി മെറിന്‍ ജോസഫാണ് പരാതി രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.