kerala

വയനാട്ടില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി

By webdesk18

December 10, 2025

വയനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ അര്‍ധരാത്രി തിരുനെല്ലി ഉന്നതിയില്‍ എത്തിയതായാണ് സൂചന. ഏഴുമണിക്ക് ശേഷം ഉന്നതിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ എന്തിനാണ് സ്ഥാനാര്‍ഥിയടക്കം അവിടേക്ക് പോയതെന്ന് യുഡിഎഫ് ചോദിച്ചു.

അതിനിടെ, വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി മദ്യം വിതരണം ചെയ്തതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാര്‍ഡിലാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ വിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നു.