കേരളത്തിന് ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച്ച പറ്റിയതായി കണ്ടെത്തല്‍. കഴിഞ്ഞ മാസം 29ന്
റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് ഉണ്ടായിട്ടും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തവരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പിനായില്ലെന്നാണ് പരാതി.

ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത് എറണാകുളത്ത് വിമാനമിറങ്ങിയ പലരേയും കൊവിഡ് പരിശോധന നടത്താതെയാണ് കടത്തിവിട്ടത്. യാത്ര സംഘത്തിലുണ്ടായിരുന്നവര്‍ ഇതിനെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

കഴിഞ്ഞ ദിവസമാണ് കൊവിഡ് പോസിറ്റീവായ ആളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചത്. കോട്ടയം സ്വദേശിക്ക് കൊവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പട്ടിക തയ്യാറായത്. നിലവില്‍ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലല്ല. പട്ടികയിലുള്ള ആളുകള്‍ക്ക് പരിശോധന നാളെ നടത്തും.