kerala

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി

By nazmiya nazreen

June 09, 2025

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി. നാല് ദിവസം മുന്‍പാണ് നെയ്യാറ്റിന്‍കര സ്വദേശിയായ രഞ്ജുവിനെ കാണാതായത്. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബംവ്യക്തമാക്കിയിരുന്നു. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു.

നെയ്യാറ്റിന്‍കര പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. അവസാനം പരിപാടി ആലപ്പുഴയിലായതിനാല്‍ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്‌