More

യാത്രക്കാരനെ മര്‍ദിച്ചതായി പരാതി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു

By webdesk18

December 20, 2025

ദില്ലി: സ്‌പൈ ജെറ്റ് യാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലാണ് സംഭവം നടന്നത്. യാത്രക്കാരനായ അങ്കിത് ധവാനെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പൈലറ്റായ വീരേന്ദര്‍ സെജ്വാള്‍ ആക്രമിച്ചു എന്നാണ് പരാതി.

സെക്യൂരിറ്റി ചെക്കിങ്ങില്‍ ലൈന്‍ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരന്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും ദില്ലി പൊലീസ് അറിയിച്ചു.