kerala

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി

By Test User

September 06, 2021

ഇടുക്കി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് യുവതിയുടെ മുടി മുറിച്ചതായി പരാതി.ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. അയൽവാസിയായ സുനിൽ എന്ന യുവാവാണ് പെൺകുട്ടിയുടെ മുടി മുറിച്ചത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പെൺകുട്ടിയുടെ മുടി മുറിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.