kerala

നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന് പരിഹാരം ആയില്ലെന്ന് പരാതി

By webdesk13

January 24, 2024

നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തിന് പരിഹാരം ആയില്ലെന്ന് പരാതി. അരീക്കോട് താലൂക് ആശുപത്രി സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ പത്തനാപുരം സ്വദേശി നല്‍കിയ പരാതി സര്‍ക്കാര്‍ നല്‍കിയ സമയ പരിധിക്കുള്ളില്‍ പരിഹരിച്ചില്ല എന്ന് കാണിച്ച് പരാതിക്കാരന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

നവകേരള സദസ്സിന്റെ ഭാഗമായി ഏറനാട് മണ്ഡലം സന്ദര്‍ശനത്തിന് അരീക്കോട് എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരിട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ 45 ദിവസം കഴിഞ്ഞിട്ടും വിഷയത്തില്‍ നടപടി ഉണ്ടാകാതെ വന്നതോടെയാണ് പരാതിക്കാരന്‍ വീണ്ടും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.