main stories

വയനാട് ടൗണ്‍ഷിപ് വീടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍, മഴവെള്ളം ചോര്‍ന്നിറങ്ങുന്നുവെന്ന് പരാതി

By Manya

April 17, 2026

ചൂരൽമല ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് വീടുകളിൽ ഒന്നിൽ മേൽക്കൂരയിൽ വിള്ളൽ കണ്ടെത്തി. ഫേസ്-1 ലെ എ-8 നമ്പർ വീട്ടിലാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയിലെ സ്ലാബ് പൊട്ടിയതിനെ തുടർന്ന് മഴ പെയ്തപ്പോൾ വെള്ളം വീടിനുള്ളിലേക്ക് ചോർന്നതായി വീട്ടുടമ നൗഫൽ അറിയിച്ചു.

“വിള്ളൽ കണ്ടപ്പോൾ ഏറെ വിഷമമായി. പ്ലാസ്റ്റർ പൊട്ടലോ കിനിവോ അല്ല, സ്ലാബ് തന്നെ പൊട്ടിയതാണ്. അതിനാൽ വെള്ളം നേരിട്ട് അകത്ത് ചോർന്നു. ഇപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ താമസം തുടങ്ങിയാൽ എന്താവുമെന്ന് ആശങ്കയുണ്ട്,” എന്ന് നൗഫൽ പറഞ്ഞു. പരാതി നൽകിയിട്ടും തുടക്കത്തിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും, വീടിന് താൽക്കാലികമായി പൂട്ടിട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. വീടിന്റെ വാതിൽ ഭാഗത്തും കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും അത് മാറ്റിത്തരാമെന്ന് അധികൃതർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.