india

കാമ്പസില്‍ നമസ്‌കരിച്ചതിന് കോളജ് പ്രൊഫസര്‍ക്ക് നിര്‍ബന്ധിത അവധി

By Chandrika Web

June 02, 2022

അലീഗഡ്: കോളജിലെ പുല്‍ത്തകിടിയില്‍ നമസ്‌കരിച്ചതിന് അലീഗഡില്‍ കോളജ് പ്രൊഫസറെ നിര്‍ബന്ധിത അവധിയിലയച്ചു. ശ്രീ വൈഷ്‌ണോയി കോളജ് അധ്യാപകനായ പ്രൊഫ. എസ്.ആര്‍ ഖാലിദിനെതിരേയാണ് നടപടി. ഖാലിദ് കാമ്പസിലെ പുല്‍ത്തകിടിയില്‍ നമസ്‌കരിക്കുന്നതിന്റെ ദൃശ്യം പുറത്തു വന്നിരുന്നു.

ഇതിനു പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ പ്രൊഫസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.