kerala

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം

By webdesk17

June 26, 2025

സംസ്ഥാനത്ത് സ്വകാര്യ ബസ്സമരം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ടാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് ഇറങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. സൂചന പണിമുടക്ക് നടത്തിയിട്ടും കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ധാരണ.