തമിഴ്‌നാട് തിരുച്ചെന്തൂരിൽ ആണ് തൂത്തുക്കുടിയിൽ നിന്ന് കായൽപട്ടണത്തേക്ക് പോവുകയായിരുന്ന ബുർഖ ധരിച്ച മുസ്‌ലിം സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ബസ് ഓപ്പറേറ്ററുടെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോപ്പറേഷൻ റദ്ദാക്കി.