india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ദിവസത്തിനിടെയുണ്ടായ വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടു

By webdesk13

September 01, 2023

മാസങ്ങള്‍ കഴിയുമ്പോഴും മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. 3 ദിവസത്തിനിടെയുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ചുരാചന്ദ്പൂര്‍ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണ്. ബന്ദിന് ആഹ്വാനം ചെയ്ത കുകികള്‍ റോഡ് ഉപരോധിക്കുകയാണ്.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ മണിപ്പൂര്‍ ശാന്തമായെന്ന് പറയുമ്പോഴും സംഘര്‍ഷാവസ്ഥക്ക് ശമനമില്ലെന്നാണ് മണിപ്പൂരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുകിമെയ്‌തെയ് വിഭാഗങ്ങളുടെ താമസിക്കുന്നത പ്രദേശങ്ങളുടെ അതിര്‍ത്തിയിലാണ് വെടിവെപ്പ് നടന്നത്. മോഷ്ടിച്ചു കൊണ്ടുപോയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇരു വിഭാഗവും ആക്രമണം നടത്തുന്നത്.