india

മണിപ്പുരില്‍ വീണ്ടും സംഘർഷം; പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി

By webdesk14

September 22, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയ സംഭവത്തെ ചൊല്ലിയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സെപ്റ്റംബര്‍ 16നു സൈനികരുടെ വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണു മണിപ്പുരില്‍ സ്ഥിതിഗതികള്‍ വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനുകളിലേക്കു വനിതകള്‍ മാര്‍ച്ചും നടത്തിയിരുന്നു.