crime

തിരൂരിൽ സംഘർഷം; ഒരാളെ വെട്ടിക്കൊന്നു; പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By webdesk14

October 21, 2023

തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. പടിഞ്ഞാറെക്കര സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാലുകളിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.

യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിലാണ്. ലഹരി മാഫിയാ തമ്മിലുള്ള പകയാണ് സംഘർഷത്തിന് കാരണം. സ്ഥലത്ത് ലഹരിമാഫിയകൾ തമ്മിലുള്ള സംഘർഷങ്ങൾ പതിവാണെന്ന് നാട്ടുകാർ.