ഓസ്ട്രലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി സ്‌റ്റേഡിയത്തില്‍ രഥയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കോണ്‍ഗ്രസ്. ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം പേരിട്ട സ്‌റ്റേഡിയത്തില്‍ ലാപ് ഓഫ് ഓണര്‍ നടത്തുന്നത് സ്വയം പൊങ്ങലിന്റെ അങ്ങേയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്ററില്‍ കുറിച്ചു.
Doing a lap of honour in a stadium you named after yourself in your own lifetime— height of self-obsession. https://t.co/2EOpLo0Y2O
— Jairam Ramesh (@Jairam_Ramesh) March 9, 2023
നരേന്ദ്രമോദിയുടെ ചിത്രം നല്‍കി നദേന്ദ്രമോദിയെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആദരിക്കുന്നുവെന്ന് മറ്റൊരു ട്വീറ്ററില്‍ അദ്ദേഹം കുറിച്ചു. നാലാം ടെസ്റ്റിനു മുന്‍പാണ് മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം രഥയാത്ര നടത്തിയത്. മത്സരത്തിനു മുന്‍പ് പ്രധാനമന്ത്രിമാര്‍ താരങ്ങളെ പരിചയപ്പെട്ടു. മത്സരം തുടങ്ങിയപ്പോള്‍ ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നെങ്കിലും അല്പസമയത്തിനു ശേഷം ഇരുവരും മടങ്ങി.