ന്യൂഡൽഹി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയെ പരിഹസിച്ച് കോൺഗ്രസ്. വോട്ടിന് കോഴ എന്നതിനു തുല്യമാണ് ഈ പദ്ധതിയെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയാനായില്ലെന്നത് വലിയ നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് ലക്ഷ്യം വച്ചാണ് എല്ലാ കർഷക കുടുംബങ്ങൾക്കും 2,000 രൂപ വീതം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ചിദംബരം വിമർശിച്ചു.
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെയാണ് ചിദംബരം വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തിയത്. ഉദ്ഘാടന പ്രസംഗത്തിനിടെ പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുതെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കർഷക ശാപത്തിൽ തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Today is the 'Cash for Vote' day.— P. Chidambaram (@PChidambaram_IN) February 24, 2019
The BJP government will officially give a bribe of Rs 2000 per agricultural family to get their votes.— P. Chidambaram (@PChidambaram_IN) February 24, 2019
The money will go to the cultivating farmer as well as the absentee landlord.— P. Chidambaram (@PChidambaram_IN) February 24, 2019
Nothing can be more shameful in a democracy than 'Bribe for Votes'.— P. Chidambaram (@PChidambaram_IN) February 24, 2019
The greater shame is that the Election Commission is unable to stop the 'Bribe for Votes'.— P. Chidambaram (@PChidambaram_IN) February 24, 2019