india

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

By Test User

March 14, 2022

പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ തപന്‍ കാണ്ടുവിനെയും പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലറായിരുന്ന അനുപം ദത്തയുമാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അജ്ഞാതര്‍  അനുപം ദത്തയെ മൂന്ന് തവണയാണ് വെടിവെച്ചത്. നടക്കാനിറങ്ങിയ സമയത്താണ് തപന്‍ കാണ്ടുവിന് അജ്ഞാത സംഘം വെടിവെച്ചത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.