കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും യുഡിഎഫ് പ്രവര്‍ത്തകരെല്ലാം വളരെ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയിക്കുമെന്നും കോണ്‍ഗ്രസിന് നല്ല മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.