india

സത്യപ്രതിജ്ഞ വ്യാഴാഴ്ച; മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗം ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്നു

By webdesk14

May 14, 2023

കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം ആരാകും മുഖ്യമന്ത്രി എന്നത് ഇപ്പോഴും പുറത്തുവന്നിട്ടില്ല. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും വേണ്ടി അണികള്‍ മുദ്രാവാക്യം വിളികളുമായി രംഗത്തുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള യോഗം ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുകയാണ്.