india

മോദി ‘ഒന്നിനും കൊള്ളാത്തവനെ’ന്ന പരാമര്‍ശം; ഖാര്‍ഗെയുടെ മകന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

By webdesk11

May 03, 2023

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനിടെ മോദിയെ ഒന്നിനും കൊള്ളാത്തവന് എന്ന് വിളിച്ചതിനാണ് നോട്ടീസ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അഞ്ചുമണിക്ക് മുമ്പ് മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് നോട്ടീസ് അയച്ചത്.

പരാമര്‍ശം പ്രഥമ ദൃഷ്ടിയാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണന്നും അനുവദിച്ച സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.