india

‘ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ വരും’- ആത്മവിശ്വാസം പ്രകടിപ്പിച്ച് ഭൂപീന്ദര്‍ സിങ്

By webdesk17

October 08, 2024

‘ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്ന് ഭൂപീന്ദര്‍ സിങ്. ഹരിയാനയില്‍ ബിജെപി ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും കോണ്‍ഗ്രസ് അവസാനം ലീഡ് ഉയര്‍ത്തുമെന്ന് ഭൂപീന്ദര്‍ സിങ്. അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അവസാന വിജയം കോണ്‍ഗ്രസിനാകുമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

തങ്ങള്‍ പൂര്‍ണ ആത്മവിശ്വസത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. ഹരിയാനയിലെയും ജമ്മുകശ്മീരിയിലെയും ജനങ്ങള്‍ കോണ്‍ഗ്രിന് വോട്ട് നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.