india
ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
നേരത്തെ മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നേരത്തെ മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
ഛത്തീസ്ഘട്ടില്‍ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ടോടെ 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഘട്ടിലുള്ളത്. 7 സീറ്റുകളിലേക്ക് കൂടിയാണ് ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.
ഛത്തീസ്ഘട്ടിന് പുറമെ മധ്യപ്രദേശില്‍ 144 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
5 സംസ്ഥാനങ്ങളിലേക്കും ബി.ജെ.പി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ഉത്തം കുമാര്‍ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.്
india
റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്
ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീ

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.
”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.
india
ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവം; ഇഡിക്ക് മുന്നില്‍ ഹാജരായി നടന് പ്രകാശ് രാജ്
പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു.

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരായി നടന് പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണിതെന്നും ധാര്‍മികമായി താന്‍ അതില്‍ പങ്കെടുത്തിട്ടില്ല. പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു. ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും നടന് പറഞ്ഞു.
സൈബരാബാദ് പൊലീസ് സമര്‍പ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. 2016ല്‍ ജംഗ്ലീ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകള്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
india
കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; ബജ്രംഗ് ദള്‍ വാദം അനുകൂലിച്ച് ജാമ്യാപേക്ഷ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍
ജാമ്യം നല്കിയാല് മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്രംഗ് ദള്‍ വാദം പ്രോസിക്യൂഷന് അനുകൂലിച്ചു.

ഛത്തീസഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്കിയാല് മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്രംഗ് ദള്‍ വാദം പ്രോസിക്യൂഷന് അനുകൂലിച്ചു. അതേസമയം, കേരളത്തിലെ വിവിധയിടങ്ങളില്‍ ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധ റാലി നടന്നു. വിവിധ സഭകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനില്‍ പ്രതിഷേധ റാലി നടന്നു.
അതേസമയം, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം ബജ് റംഗദള് പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്