kerala

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല, അടഞ്ഞ അധ്യായം-മുല്ലപ്പള്ളി രാമചന്ദ്രന്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

January 11, 2021

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി താന്‍ ചര്‍ച്ചനടത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചര്‍ച്ച നടത്തിയെന്ന വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കളുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. വെല്‍ഫെയറുമായി ബന്ധപ്പെട്ട നിലപാട് തെരഞ്ഞെടുപ്പിന് മുന്‍പേ പറഞ്ഞതാണ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പാര്‍ട്ടി നിലപാട് വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇതേ നിലപാടാണ് ആവര്‍ത്തിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു