അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായില്‍ കഴിയുന്നതിനിടെയാണ് മരണം.

ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഡല്‍ഹിയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തു വിട്ടത്.

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 15ന് മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ ആരോഗ്യനില വഷളായി.