kerala

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

By Test User

August 04, 2022

കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍(62) അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ വീണാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയാണ് പ്രതാപവര്‍മ്മ തമ്പാന്‍.

ഡി.സി.സി പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.