ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കൂടിയ ആദ്യ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സോണിയാ ഗാന്ധിയുടെ വസതിയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാര്‍ അവിടെവെച്ച് സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും യുഡിഎഫ് നേതാക്കളുടേയും ആഗ്രഹമെന്ന് കേരളത്തിലെ എംപിമാര്‍ സോണിയേയും രാഹുലിനേയും അറിയിച്ചു.