kerala

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

By webdesk13

November 03, 2023

വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നവംബര്‍ 3ന്(ഇന്ന്) വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനവും നവംബര്‍ 6ന് രണ്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം തലത്തില്‍ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.നവംബര്‍ 3ന് ഡിസിസികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രടകനവും 6ന് നിയോജക മണ്ഡലംതലത്തില്‍ വൈദ്യതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് ച്ചും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.