india

ബി.ജെ.പി ഗോവയില്‍ നിന്ന് കര്‍ണാടകയിലേക്ക് ആളുകളെ എത്തിക്കുന്നതായി കോണ്‍ഗ്രസ്

By webdesk13

May 10, 2023

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപി ഗോവയില്‍ നിന്ന് ആളുകളെ കര്‍ണാടകയിലേക്ക് എത്തിക്കുന്നവെന്നാണ് ആരോപണം. കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ബിജെപി ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

എന്തിനാണ് ഗോവയിലെ ബിജെപി സര്‍ക്കാര്‍ കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ രാത്രി വടക്കന്‍ കര്‍ണാടകയിലേക്ക് ആളുകളെ അയക്കുന്നത്, കള്ളപ്പണം കടത്തുകയാണോ, അതോ കള്ളവോട്ടാണോ ലക്ഷ്യം? കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/i/status/1655992389557731328

കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും.