News

അസമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും -ഡി.കെ ശിവകുമാര്‍

By vismaya

February 13, 2026

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണം അസം ജനതക്ക് മടുത്തു കഴിഞ്ഞതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അസം ജനതമാറ്റം ആഗ്രഹിക്കുന്നു.

അതിനായി അവര്‍ ഒരുങ്ങിക്കഴിഞ്ഞു. ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തിലു ള്ള ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഭരണനേട്ടം മുന്നോട്ടു വെക്കാനില്ലാത്ത സര്‍ക്കാര്‍ വിദ്വേഷം പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അസംജനത ഇത് തിരിച്ചറിയും.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇതിനിടെ എസ്.ഐ.ആര്‍ അടിസ്ഥാനത്തിലുള്ള അസമിലെ അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കരടു വോട്ടര്‍ പട്ടികയില്‍ നിന്ന് 2,33,485 പേരുകളാണ് അന്തിമ പട്ടിക പ്രകാരം കുറവുവന്നിരിക്കുന്നത്. കരടു പട്ടികയില്‍ 2,52,01,624 പേരുണ്ടായിരുന്നത് അന്തിമ പട്ടിക യില്‍ 2,49,58,139 ആയാണ് ചുരുങ്ങിയത്.