kerala

യൂത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക് കോണ്‍ഗ്രസ് ഇറങ്ങും: കെ. സുധാകരന്‍

By webdesk13

February 21, 2023

നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാല്‍ വലിയ രീതിയില്‍ കേരള പോലീസിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല, നിയമ പാലനം ആണ് തന്റെ തൊഴിലെന്ന് കളമശ്ശേരി സിഐ ഓര്‍ത്താല്‍ നന്നെന്ന് അദേഹം താക്കീത് നല്‍കി. കോണ്‍ഗ്രസ് പലതും വേണ്ടെന്ന് വെക്കുന്നത് കൊണ്ടുമാത്രമാണ് ഇപ്പോഴും കാക്കിയുമിട്ട് താന്‍ നടക്കുന്നതെന്നും ഏത് മനുഷ്യന്റെ ശരീരത്തില്‍ അടി കൊണ്ടാലും ചോര പൊടിയുമെന്നും അദേഹം ഉണര്‍ത്തി.

പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയും അടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്തതായി അറിയിച്ചു.

കേരള ജനതയ്ക്ക് വേണ്ടിയുള്ള ഈ വലിയ പോരാട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസിന്റെ കുട്ടികളോടൊപ്പം ഇനി ഞങ്ങളും ഇറങ്ങുകയാണ്. തടയാന്‍ ധൈര്യമുള്ള പോലീസുകാര്‍ക്ക് കോണ്‍ഗ്രസിന്റെ സമര മുഖങ്ങളിലേക്ക് കടന്നു വരാം. കെ. സുധാകരന്‍ പറഞ്ഞു.