india

ഇത് കോൺഗ്രസിന്‍റെ തിരിച്ചുവരവ് ; എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് കെസിവേണുഗോപാല്‍

By webdesk15

May 13, 2023

കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് കെ.സി.വേണുഗോപാൽ .ഇത് കോൺഗ്രസിന്‍റെ തിരിച്ചുവരവാണെന്ന് കെസി വേണുഗോപാോൽ പറഞ്ഞു. എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് 132 സീറ്റിൽ ലീഡ് തുടരുകയാണ്. കനകപുരം മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.