News
തുടര്‍ച്ചയായ മല്‍സരങ്ങള്‍; ഇന്തോനേഷ്യക്കെതിരെ മെസി കളിക്കില്ല
മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്കലോനി വ്യക്തമാക്കി.
ബെയ്ജിംഗ്: ഓസ്ട്രേലിയക്കെതിരായ സൗഹൃദ മല്‍സരത്തില്‍ എണ്‍പതാം സെക്കന്‍ഡില്‍ തന്നെ അതിസുന്ദര ഗോളുമായി ലോകത്ത് തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ലിയോ മെസിയെ മൈതാനത്ത് കാണാന്‍ ഇന്തോനേഷ്യക്കാര്‍ക്ക് ഭാഗ്യമില്ല. ഏഷ്യന്‍ പര്യടനത്തില്‍ അര്‍ജന്റീനക്കാരുടെ അടുത്ത മല്‍സരം തിങ്കളാഴ്ച്ച ജക്കാര്‍ത്തയിലെ ജിലോറ ബും കാര്‍മോ സ്റ്റേഡിയത്തില്‍ ഇന്തോനേഷ്യയുമായാണ്. ഈ മല്‍സരത്തില്‍ മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്കലോനി വ്യക്തമാക്കി.
തുടര്‍ച്ചയായ മല്‍സരങ്ങള്‍ താരത്തെ ക്ഷീണിതനാക്കുമെന്ന് മനസിലാക്കിയാണ് മെസിക്കും നിക്കോളാസ് ഓട്ടോമെന്‍ഡിക്കും എമിലിയാനോ മാര്ട്ടിനസിനുമെല്ലാം വിശ്രമം അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം മെസിയെ കാണാന്‍ മാത്രം വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ 70,000 ചൈനക്കാരാണ് എത്തിയത്. അത്രത്തോളം പേര് ടിക്കറ്റ് ലഭിക്കാതെ പുറത്ത് കാത്തുനിന്നു. മെസി ഗോള്‍ നേടയതിന് പിറകേ ആരാധകരില്‍ ചിലര്‍ സുരക്ഷാ പൊലീസിനെ മറികടന്ന് മൈതാനത്തുമെത്തി. മെസി എത്തിയത് മുതല്‍ ചൈനയില്‍ അദ്ദേഹം മാത്രമാണ് താരം. വാര്‍ത്തകളിലും ടെലിവിഷനിലുമെല്ലാം മെസി മയം. ചൈനീസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന തീരുമാനവും മെസി ലോകത്തെ അറിയിച്ചത്. 2026 ലെ ലോകകപ്പില്‍ താനുണ്ടാവില്ലെന്നായിരുന്നു അത്. 103 ഗോളുകള്‍ സ്ക്കോര്‍ ചെയ്ത് രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്കും അലി ദായിക്കും പിറകില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ചാമ്പ്യന്‍ താരം അടുത്തയാഴ്ച്ച മുപ്പത്തിയാറാം പിറന്നാള്‍ നിറവിലുമാണ്.
india
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന് ക്ലാസിലും സ്കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന് മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്കൂള്‍ ഹെഡ്മാസ്റ്റര് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര് വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
kerala
ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി
ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
താന്‍ പഠിച്ച സ്കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
