india

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പ്രായപരിധി കുറയ്ക്കേണ്ടെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ

By webdesk11

September 29, 2023

ഉദയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിയമ കമ്മീഷന്‍ ശുപാര്‍ശ. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം പോലുള്ള കാര്യങ്ങള്‍ അധികരിക്കുമെന്നും നിയമ കമ്മീഷന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി.

എന്നിരുന്നാലും 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് ലഭിക്കുന്ന കേസുകളില്‍ സാഹചര്യം പരിഹരിക്കുന്നതിന് പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും നിയമ കമ്മീഷന്‍ പാനല്‍ പറഞ്ഞു.