india

ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞപ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

By webdesk11

July 01, 2023

ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഉള്ള പ്രായം 18ല്‍ നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയത് സാമൂഹിക ഘടനയെ ബാധിച്ചതായും ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപക് കുമാര്‍ അഗ്രവാള്‍ ചൂണ്ടിക്കാട്ടി.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലുള്ള കുറഞ്ഞ പ്രായം 18 നിന്ന് 16 ആക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് മധ്യപ്രദേശ് ഹൈക്കോടതി അഭ്യര്‍ത്ഥിച്ചു.

ഇതിനുമുന്‍പും മധ്യപ്രദേശ് ഹൈക്കോടതി ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു നിര്‍ദ്ദേശം പരിഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം 18 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്.