main stories

ഉദ്‌ഘാടനം കഴിഞ്ഞും നീളുന്ന നിര്‍മ്മാണം; വയനാട് ടൗൺഷിപ്പ് നിർമാണ പ്രതിസന്ധിയിൽ, ദുരന്തബാധിതർ കാത്തിരിപ്പിൽ

By Manya

March 28, 2026

വയനാട്: വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർ താമസിക്കാൻ കഴിയാതെ കാത്തിരിക്കുകയാണ്. മാർച്ച് 1-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് താമസം ഒരുക്കുകയും ഏപ്രിലോടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ, കൈമാറിയ വീടുകൾ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. ഉദ്ഘാടനത്തിന് ശേഷം നിര്‍മ്മാണ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറച്ചതും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാൻ കാരണമായി. ഏകദേശം 2300 തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കുറവാണെന്നതാണ് സ്ഥിതി.  നിർമ്മാണ സാമഗ്രികളുടെ ക്ഷാമം കാരണം ഉപകരാർ എടുത്ത കമ്പനികളും പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, മഴക്കാലം അടുത്തെത്തുന്നതും നിർമാണം ഇനിയും വൈകുമെന്ന ആശങ്ക ഉയർത്തുന്നു.